Latest NewsMollywood

നയന്‍താര എന്ന പേര് തിരഞ്ഞെടുത്തത് ഞങ്ങളാണ്, എല്ലാ ഭാഷയ്ക്കും പറ്റിയ പേരാണിത്; ഷീല

മനസിനക്കരെ എന്ന സിനിമയിലൂടെയാണ് ഷീല മലയാള സിനിമയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികേ എത്തിയത്

മലയാളസിനിമയുടെ ആദ്യകാല നായികമാരില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് ഷീല. 13 വയസില്‍ തുടങ്ങിയ അഭിനയം ഇപ്പോഴും തുടരുകയാണ്. അതേസമയം ഇപ്പോള്‍ വൈറലാകുന്നത് നടി ഷീലയുടെ ഒരു അഭിമുഖമാണ്.

തെന്നിന്ത്യന്‍ നായികയായ നയന്‍താരയ്ക്ക് ഈ പേരു വന്ന കഥയാണ് ഷീല പങ്കുവെച്ചത്. മനസിനക്കരെ എന്ന സിനിമയിലൂടെയാണ് ഷീല മലയാള സിനിമയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികേ എത്തിയത്. ഇതിലൂടെയായിരുന്നു നയന്‍താരയുടെയും എന്‍ട്രി. മനസ്സിനക്കരെ എന്ന സിനിമയിലൂടെ നടത്തിയ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യവും ഷീല പറയുന്നത്. ‘ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഓര്‍ത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാന്‍ പോകുകയാണെന്ന് സത്യന്‍ അന്തിക്കാട് അന്ന് ഞങ്ങളോട് പറഞ്ഞു. അങ്ങനെ കുറെ പേരുകളുമായി എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയന്‍താര എന്ന പേര് തിരഞ്ഞെടുത്തത്. നയന്‍താര എന്നാല്‍ നക്ഷത്രമല്ലേ? എല്ലാ ഭാഷയ്ക്കും പറ്റിയ പേരുമാണ്. ഹിന്ദിയിലൊക്കെ പോകുമ്പോള്‍ ഈ പേര് ഗുണമാകുമെന്നും ഞങ്ങള്‍ അന്നു പറഞ്ഞെന്നും ഷീല വ്യക്തമാക്കുന്നു. അതേസമയം വിക്ടോറിയ അല്ലമ്മച്ചീ ഡയാനയെന്നാണ് ചില വിരുതന്‍മാര്‍ ഇപ്പോള്‍ ഷീലയ്ക്കെതിരെ ട്രോളുകള്‍ ഇറക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button