Latest NewsMollywood

താന്‍ ഒരിക്കല്‍ പോലും സ്വപ്‌നം കാണാത്ത കാര്യമാണ് നടക്കാന്‍ പോകുന്നത്; ജൂഡ് ആന്റണി

അരവിന്ദ് കുറുപ്പ് എന്ന എന്റെ സഹോദര തുല്യനായ മനുഷ്യനാണ് എന്റെ ബലം

ദുല്‍ഖറിനും സണ്ണി വെയിനും പിന്നാലെ ജൂഡ് ആന്റണിയും വരുന്നു. നടനും സംവിധായകനുമായ ജൂഡ് ആന്റണിയും നിര്‍മാണരംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. താന്‍ ഒരിക്കല്‍ പോലും സ്വപ്നം കാണാത്ത കാര്യമാണ് നടക്കാന്‍ പോവുന്നതെന്ന് പറഞ്ഞിരിക്കുകയാണ് താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

കുറിപ്പ് വായിക്കാം:

സിനിമ, ഞാന്‍ സ്വപ്നം കണ്ട എന്റെ സിനിമ… സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി.. പക്ഷേ ഒരിക്കല്‍ പോലും ..സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു. Yes I am producing a film. എന്റെ പടത്തില്‍ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. (അവനെ ഒന്ന് നോക്കി വച്ചോ.. :)) കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും. അരവിന്ദ് കുറുപ്പ് എന്ന എന്റെ സഹോദര തുല്യനായ മനുഷ്യനാണ് എന്റെ ബലം. എന്റെ Coproducer. പ്രവീണ്‍ ചേട്ടന്‍ ആണ് exe producer… എന്റെ വേറൊരു ചേട്ടന്‍.. Anil mathew എന്ന ചങ്ക് പറിച്ചു തരുന്ന കണ്‍ട്രോല്ലെര്‍.ഇവരെല്ലാം കൂടെയുണ്ട്. പക്ഷെ… Antony Varghese എന്ന നടന്‍, അതിലുപരി എന്റെ സ്വന്തം സഹോദരന്‍ , നാട്ടുകാരന്‍.. സിമ്പിള്‍ മനുഷ്യന്‍.. പുള്ളിയാണ് നായകന്‍…. എന്റെ ഗുരുക്കള്‍ ദീപുവേട്ടന്‍, വിനീത് ബ്രോ, അനൂപേട്ടന്‍, അപ്പു, ദിലീപേട്ടന്‍, പ്രിയ, ആല്‍വിന്‍ ചേട്ടന്‍, മേത്ത സര്‍, ആന്റോ ചേട്ടന്‍ ശാന്ത ചേച്ചി..my family, relatives n friends.. I need ur prayers and blessings. ?? ബാക്കി വിവരങ്ങള്‍ പുറകെ. ??

https://www.facebook.com/judeanthanyjoseph/posts/10157561683680799

shortlink

Related Articles

Post Your Comments


Back to top button