GeneralLatest NewsNational

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ആനന്ദ് പട് വര്‍ദ്ധന്റെ റീസണ്‍ നേടി

63 ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ആനന്ദ് പട്വര്‍ദ്ധന്‍ ചിത്രം റീസണ്‍ നേടി. ഹൈക്കോടതിയുടെ അനുമതിയോടെ പ്രദര്‍ശിപ്പിച്ച ചിത്രമാണ് റീസണ്‍. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പ്രശസ്ത ഡോക്യുമെന്ററി സംവിധായിക മധുശ്രീ ദത്തക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മാനിച്ചു. ആറ് ദിവസം നീണ്ട മേളയില്‍ 263 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 63 ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്.

ലോംഗ് ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നിര്‍മല്‍ ചന്ദര്‍ സംവിധാനം ചെയ്ത മോത്തീ ബാഗും പങ്കജ് ഋഷികുമാറിന്റെ ജനനീസ് ജൂലിയറ്റും പങ്കിട്ടു. ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലെ മികച്ച ചിത്രത്തിന് ഓസ്‌കാറിന്റെ കഥേതര മത്സരവിഭാഗത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ അശോക് വെയ്ലു സംവിധാനം ചെയ്ത ലുക്ക് അറ്റ് ദ സ്‌കൈ ആണ് മികച്ച ചിത്രം. മികച്ച ക്യാമ്പസ് ഫിലിം ആയി ഗായത്രി ശശിപ്രകാശ് സംവിധാനം ചെയ്ത പ്രതിച്ഛായ തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button