ചെന്നൈ: നടികര്‍സംഘം തെരഞ്ഞെടുപ്പ് നടന്നു. കനത്ത പോലീസ് സുരക്ഷയില്‍ ചെന്നൈ മൈലാപ്പൂരിലെ സ്വകാര്യ സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സൊസൈറ്റിസ് രജിസ്ട്രാര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയെങ്കിലും പിന്നീട് വോട്ടെടുപ്പ് നടത്താന്‍ മദ്രാസ് ഹൈകോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം, വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്താന്‍ കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംഘടനയില്‍നിന്ന് നിരവധിപേര്‍ നീക്കപ്പെടുകയും ഇവര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് നടത്താന്‍ ജനറല്‍ സെക്രട്ടറി വിശാല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഭാഗ്യരാജിന്റെ നേതൃത്വത്തിലുള്ള മറുചേരിയാണ് ഇവരുമായി മത്സരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് വൈകിക്കിട്ടിയതിനാല്‍ വോട്ട് രേഖപ്പെടുത്താനായില്ലെന്ന് മുംബൈയില്‍ സിനിമ ചിത്രീകരണ തിരക്കിലുള്ള രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു.
Post Your Comments