ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും എതിരെ സമന്‍സ് പുറപ്പെടുവിച്ച് മുംബൈ കോടതി. നടന് ആദിത്യ പഞ്ചോളി നല്കിയ മാനനഷ്ടക്കേസിലാണ് സമന്‍സ്. ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സമന്‍സില്‍ പറയുന്നത്. ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ആദിത്യ പഞ്ചോളിക്കെതിരേ കങ്കണ നല്കിയ പീഡന പരാതി വ്യാജമാണെന്ന് കാണിച്ചാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
അഭിമുഖങ്ങളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും കങ്കണ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ രംഗോലി നടത്തിയ പരാമര്‍ശങ്ങളിലുമാണ് കേസ്. ‘ആദിത്യതന്നെ വീട്ടുതടങ്കലില്‍ ആക്കിയെന്നും ഇതിനെതിരെ താന്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തുവെന്നുമാണ് കങ്കണ അവകാശപ്പെടുന്നത് . എന്നാല്‍ അത്തരത്തിലുള്ള ഒരു എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇത് പ്രഥമദൃഷ്ട്യ പഞ്ചോളിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി കെട്ടിച്ചമച്ച കേസ് ആണെന്ന് വ്യക്തമാണ്.. ‘ആദിത്യ പഞ്ചോളിയുടെ അഭിഭാഷക ശ്രേയ ശ്രീവാസ്തവ വ്യക്തമാക്കി. കങ്കണയുടെ സഹോദരി രംഗോലി സോഷ്യല്‍ മീഡിയയിലൂടെ പഞ്ചോളിയെയും സെറീന വഹാബിനെയും അപകീര്‍ത്തിപെടുത്തിയെന്നും പഞ്ചോളിക്കതിരേ എഫ്.ഐ.ആര് നിലവിലുണ്ടെന്ന് ട്വീറ്റ് ചെയ്തെന്നും ശ്രേയ പറയുന്നു. കേസില്‍ ജൂലൈ 26 ന് വാദം കേള്‍ക്കും.
Post Your Comments