വ്യത്യസ്തമായ വേഷങ്ങളിലൂടെ യുവ സൂപ്പര്‍ താരമായ് മാറുകയാണ് ടൊവിനോ തോമസ്. വിജയ ചിത്രങ്ങളുടെ ഭാഗമായി മലയാളി മനസ്സുകളില്‍ ഇടം നേടിയ താരം സ്നേഹത്തോടെയുള്ള ആരാധകരുടെ ഇച്ചായ എന്ന വിളിയെക്കുറിച്ചു തുറന്നു പറയുന്നു.
”ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന് എന്നു വിളിക്കുന്നതെങ്കില് അതു വേണോ എന്നാണ്. സിനിമയില്‍ വരുന്നതിനു മുമ്പോ അല്ലെങ്കില്‍ കുറച്ചു നാളുകള്‍ക്കു മുമ്പോ ഈ വിളി കേട്ടിട്ടില്ല. തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്.” മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ടൊവിനോ പങ്കുവച്ചു.
ഇച്ചായന് എന്നു എന്നെ വിളിക്കുമ്പോള്‍ അതൊരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഓക്കെയാണ്. പക്ഷേ മുസ്ലിമായാല് ഇക്കയെന്നും ഹിന്ദുവായാല്‍ ഏട്ടനെന്നും ക്രിസ്ത്യാനിയായാല്‍ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് എനിക്കു താത്പര്യമില്ലെന്നും തുറന്നു പറഞ്ഞ ടൊവിനോ തന്റെ പേരോ അല്ലെങ്കില്‍ ടൊവി എന്നോ വിളിക്കാമെന്നും വ്യക്തമാക്കി. വര്‍ഗീയതയുമായി ബന്ധപ്പെടുത്തിയല്ല ആ വിളിയെങ്കില്‍ സന്തോഷമേയുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments