
വ്യത്യസ്തരായ മത്സരാര്‍ത്ഥികള്‍ നൂറു ദിവസം അടച്ചിട്ട ഒരു വീട്ടില്‍ കഴിയുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വ്യത്യസ്ത ഭാഷകളിലായി മുന്നേറുകയാണ് ബിഗ് ബോസ്. കമല്ഹസ്സന് അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം പതിപ്പാണ് ഇപ്പോള്‍ ചര്‍ച്ച.
ആദ്യ പതിപ്പില്‍ ഒവിയ ആരവ് പ്രണയം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് മുന്നില്‍ മൂന്നാം പതിപ്പില്‍ പുതിയ പ്രണയവുമായി എത്തിയിരിക്കുന്നത് അഭിരാമിയും കവിനുമാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബിഗ് ബോസ് മൂന്നാം സീസണ് ആരംഭിച്ചത്. നടി ഫാത്തിമാ ബാബു, സംവിധായകനും നടനുമായ ചേരന്, വനിത വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പടെ പതിനഞ്ച് പേര് മത്സരാര്‍ത്ഥികള്‍ ആയി എത്തുന്ന ഷോയില്‍ അഭിരാമി വെങ്കടാചലം സഹമത്സരാത്ഥികളായ ഷെറിനോടും സാക്ഷി അഗര്‍വാളിനോടും തനിക്ക് കവിന് എന്ന മത്സരാര്‍ഥിയോടുള്ള ക്രഷ് തുറന്നു പറഞ്ഞിരുന്നു. ഇതോടെയാണ് ബിഗ് ബോസിലെ പുതിയ പ്രണയം ചര്‍ച്ചയാകുന്നത്.
Post Your Comments