
ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ മേഖലയിലേയ്ക്ക് എത്തുകയാണ് കെ കെ രാജീവ്. ബോബി–സഞ്ജയ് ടീം കഥ എഴുതി കെകെ രാജീവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എവിടെ. വീണ്ടും മലയാളത്തിൽ ശക്തമായ കഥാപാത്രവുമായി ആശ ശരത്തും എത്തുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം തൃശൂര്‍ വച്ച് നടന്നു.
സാരിയിൽ അതീവ സുന്ദരിയായാണ് ആശ ശരത് എത്തിയത്. ഇതുവരെ ചെയ്തതിൽ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് ഈ സിനിമയിലേതെന്നും ഈ ചിത്രം തനിക്കു സമ്മാനിച്ച രാജീവ് സാറിനു നന്ദിയുണ്ടെന്നും ആശ ശരത് പറഞ്ഞു. ഈ വർഷം ആശയുടേതായി റിലീസിനെത്തുന്ന ആദ്യ ചിത്രം കൂടിയാണ് ‘എവിടെ.’
Post Your Comments