തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലും ബോളിവുഡിലും മാത്രമല്ല, മലയാളികളുടെ മനസിലും താരത്തിന് വലിയ സ്ഥാനമാണുള്ളത്. ഇപ്പോള്‍ താരം ഒരു ആഡംബര ഫ്‌ലാറ്റ് വാങ്ങിയതാണ് വൈറലായിരിക്കുന്നത്. മുംബൈ വെര്‍സോവയിലാണ് താരം അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്.
ഒരു സ്‌ക്വര്‍ഫീറ്റിന് 80,778 രൂപയാണത്രേ താരം നല്‍കിയിരിക്കുന്നത്. ഇങ്ങനെ 2055 സ്‌ക്വര്‍ ഫീറ്റുളള അപ്പാര്‍ട്ട്‌മെന്റ് 16.60 കോടി രൂപയ്ക്കാണ് തമന്ന വാങ്ങിയിരിക്കുന്നതത്രേ. അപ്പാര്‍ട്ട്‌മെന്റ് രജിസ്റ്റര്‍ ചെയ്യാനുളള സ്റ്റാംപ് ഡ്യൂട്ടിക്കായി 99.06 ലക്ഷമാണ് നല്‍കിയിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ വര്‍ക്കിനായി മാത്രം 2 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റിന്റെ ഏതു വശത്തു നിന്നു നോക്കിയാലും കടല്‍ ഭംഗി ആസ്വദിക്കാന്‍ കഴിയും. ഇതു കൊണ്ടാണത്രേ ഇത്രയും പണം മുടക്കി ഇത് വാങ്ങിയതെന്ന് ബാന്ദ്രയിലെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാര്‍ പറയുന്നു. കെട്ടിടത്തിന്റെ 14ാം നിലയിലാണ് തമന്നയുടെ അപ്പാര്‍ട്ട്‌മെന്റ്. അമ്മ രജനി ഭാട്ടിയയുടെ പേരിലാണ് ഇത് വാങ്ങിയിരിക്കുന്നത്.
Post Your Comments