
വിവിധ ഭാഷകളില്‍ വന്ന ബിഗ് ബോസ് റിയാലിറ്റി വന്‍ വിജയമായിരുന്നു. പരിപാടി മികച്ച റേറ്റിങ്ങോടെയാണ് മുന്നേറിയത്. മറ്റു റിയാലിറ്റി ഷോകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അവതരണ ശൈലികൊണ്ടായിരുന്നു ബിഗ് ബോസിന് വലിയ സ്വീകരണം ലഭിച്ചിരുന്നത്.
ബിഗ് ബോസിന്റെ രണ്ടാം പതിപ്പിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം തമിഴില്‍ ആദ്യ രണ്ടു സീസണുകള്‍ക്ക് പിന്നാലെ മൂന്നാം പതിപ്പും ആരംഭിക്കാനിരിക്കുകയാണ്. കമല്‍ഹാസന്‍ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. തമിഴ് ബിഗ്ബോസില്‍ പങ്കെടുക്കുന്ന പ്രമുഖ സെലിബ്രിറ്റികളെക്കുറിച്ചുളള റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
Post Your Comments