ഇന്നത്തെ തലമുറയുടെ ചിന്തക്കനുസരിച്ചാണെങ്കില്‍ കിരീടം സിനിമ സാധ്യമാവില്ലായിരുന്നുവെന്ന് സംവിധായകന് സിബി മലയില്‍. ചാക്കോള- ഓപ്പന്‍, റോസി അനുസ്മരണ അവാര്‍ഡ് ദാന സമ്മേളനത്തിലാണ് സംവിധായാകന് ഇക്കാര്യം പറഞ്ഞത്. ഇന്നത്തെ തലമുറയുടെ ചിന്താഗതി വളരെ വ്യത്യസ്തമാണ്.
അച്ഛനെ തല്ലുന്നതു കാണുമ്പോള്‍ എസ്ഐ പട്ടികയില്‍ പേരുള്ള മകന് അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനില്‍ക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്നാണ് ഒരു വിദ്യാര്‍ഥി തന്നോടു പറഞ്ഞെന്ന് സിബി മലയില്‍ പറഞ്ഞു. എസ്. ഐ ആയി കഴിഞ്ഞാല്‍ അയാള്‍ക്ക് പകരം വീട്ടാനുള്ള അവസരം വിനിയോഗിക്കാം. അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കാം. ഇങ്ങനെയൊക്കെയാണ് പുതിയ തലമുറയുടെ ചിന്തകള്‍… സിബി മലയില്‍ പറഞ്ഞു. വികാരത്തോടെ കാര്യങ്ങളെ സമീപിക്കുന്നതു ശരിയായി അവര്‍ കാണുന്നില്ല. ബുദ്ധിപരമായി മാത്രമാണ് അവര്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നതെന്നും സിബി കൂട്ടിച്ചേര്‍ത്തു.
Post Your Comments