പത്മരാജന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ അനുഗ്രഹീത നടനാണ് ജയറാം, പിന്നീട് പത്മരാജനില്‍ നിന്ന് സത്യന്‍ അന്തിക്കാട് എന്ന കുടുംബ സംവിധായകന്‍ ജയറാമിനെ ഏറ്റെടുത്തപ്പോള്‍ വീണ്ടും മലയാളത്തിനു നിരവധി ഹിറ്റുകള്‍ ലഭിച്ചു. മഴവില്‍ക്കാവടി, തൂവല്‍കൊട്ടാരം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ജയറാമിന്റെ പ്രടകനത്തെയും ശ്രദ്ധേയമാക്കിയ സിനിമകളായിരുന്നു. സമീപകാലത്തായി ജയറാമിന്റെ സിനിമാ തെരഞ്ഞെടുപ്പുകളില്‍ പാളിച്ച സംഭവിച്ചങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ജയറാം വളരെ ശ്രദ്ധാപൂര്‍വ്വം ചുരുക്കം ചിത്രങ്ങള്‍ക്കേ ഡേറ്റ് നല്‍കിയിരുന്നുള്ളൂ, രമേശ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്തയിലൂടെയായിരുന്നു ജയറാമിന്റെ നല്ല തെരഞ്ഞെടുപ്പുകളുടെ തുടക്കം. എന്നാല്‍ ഇപ്പോഴും ജയറാം അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഒരേ ഫോര്‍മാറ്റിലുള്ള സിനിമകളാണെന്നാണ് പ്രേക്ഷകരുടെ വാദം.
പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം പുറത്തിറങ്ങിയ ‘ലോനപ്പന്റെ മാമോദീസ’, ‘ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍’ തുടങ്ങിയ സിനിമകള്‍ ജയറാമിന്റെ സ്ഥിരം റൂട്ട് തന്നെയാണെന്നും വരാനിരിക്കുന്ന കണ്ണന്‍ താമരക്കുളം ചിത്രം പട്ടാഭിരാമനും, വിജയ് സേതുപതി അതിഥി താരമായി എത്തുന്ന ജയറാം ചിത്രം മാര്‍ക്കോണി മത്തായിയും ടിപ്പിക്കല്‍ രീതിയിലുള്ള ജയറാം സിനിമകളാണെന്നുമാണ് സൂചന, സത്യന്‍ അന്തിക്കാട് ജയറാം ടീമിന്റെ വരാനിരിക്കുന്ന പ്രോജക്റ്റ് ജയറാമിലെ നടനെ തിരികെ നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Post Your Comments