GeneralLatest NewsTV Shows

രണ്ടു രൂപക്ക് റേഷനരി കിട്ടുന്നുണ്ടെങ്കിൽ എനിക്ക് പേടിയൊന്നുമില്ല; നടന്‍ നിയാസ്

ക്ഷേ, മറിമായം എന്ന പരിപാടിയുടെ ഭാഗമായതോടെ കാര്യങ്ങൾ മാറി.

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ്‌ നിയാസ് ബക്കര്‍.  സിനിമാ താരം അബൂബക്കറിന്റെ മകനായ നിയാസ്  സിനിമാ സീരിയല്‍ രംഗത്ത് സജീവമമാണ്.  എന്നാല്‍   അഭിനയത്തിന്റെ തുടക്ക കാലത്ത് കഷ്ടപാടുകള്‍ നേരിടേണ്ടി വന്നു എന്ന് ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ചു.

”അഭിനയ രംഗത്തേയ്ക്ക് വന്ന സമയത്ത് വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അന്നു, സ്റ്റേജ് പരിപാടികളോടായിരുന്നു താത്പര്യം കൂടുതൽ! സിനിമയും സ്റ്റേജ് പരിപാടികളും മാറി മാറി ചെയ്തു നടന്നിരുന്ന കാലം. പല സിനിമകൾക്കും വിളിച്ചിട്ടു പോകാതെ സ്റ്റേജ് പരിപാടികൾക്കും പോകും. ഇതൊക്കെ പറഞ്ഞു തരാൻ ആരുമില്ല. സിനിമയിൽ തന്നെ നിൽക്കാനൊന്നും അന്ന് ശ്രമിച്ചില്ല. അങ്ങനെ ഒരുപാടു സിനിമകൾ നഷ്ടപ്പെട്ടു. അമേരിക്ക ട്രിപ്പ്, ഗൾഫ് ട്രിപ്പ് എന്നൊക്കെ പറഞ്ഞു വരുമ്പോൾ ഒരു സന്തോഷത്തിൽ അതിനു പോകും. അത് എന്റെ സിനിമകളെ ബാധിച്ചു. പക്ഷേ, മറിമായം എന്ന പരിപാടിയുടെ ഭാഗമായതോടെ കാര്യങ്ങൾ മാറി. മറിമായം ചെയ്തു തന്ന സഹായങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതു തന്നെ വലിയൊരു മറിമായമാണ്. ”

അഭിനയത്തിൽ നിന്നു മാറി നിൽക്കേണ്ട സാഹചര്യം വരുമ്പോൾ ജീവിതം കൈവിട്ടു പോകുന്ന പലരേയും കാണുന്നു. അതിനെക്കുറിച്ച് നിയാസിന്റെ മറുപടി ഇങ്ങനെ ..”സത്യത്തിൽ, അങ്ങനെയൊരു കാലഘട്ടത്തെക്കുറിച്ച് ഞാനും ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഒന്നെനിക്കറിയാം, എനിക്ക് ഏറ്റവും ലളിതമായി ജീവിക്കാൻ അറിയാം. രണ്ടു രൂപക്ക് റേഷനരി കിട്ടുന്നുണ്ടെങ്കിൽ എനിക്ക് പേടിയൊന്നുമില്ല. ഞാൻ അതുകൊണ്ടു ജീവിക്കും. അതാണ് എന്റെ ആത്മവിശ്വാസം. കോടികളൊന്നും ഉണ്ടാക്കി വച്ചിട്ടില്ല.” നിയാസ് പറഞ്ഞു

shortlink

Post Your Comments


Back to top button