സമൂഹ മാധ്യമത്തില്‍ പങ്കുവച്ച മകളുടെ ചിത്രത്തെ പരിഹസിച്ച സഹപാഠിയ്ക്ക് മറുപടിയുമായി മുന്‍ നടിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി രംഗത്ത്. കഴിഞ്ഞ ദിവസം സ്മൃതി ഇറാനി മകള്‍ സോയിഷ് ഇറാനിയുടെ ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രം മകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നീട് താരം നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് പരിഹാസത്തെ തുടര്‍ന്നാണ് നീക്കം ചെയ്തതെന്ന് താരം പറഞ്ഞത്. കൂടാതെ പരിഹസിച്ച വ്യക്തിയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ സ്മൃതി മറുപടി നല്‍കുകയും ചെയ്തു. താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..
”ഞാന്‍ എന്റെ മകളുടെ ചിത്രം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അവളുടെ സഹപാഠികളില്‍ ഒരാളുടെ പരിഹാസത്തെ തുടര്‍ന്നായിരുന്നു അത് ചെയ്തത്. ‘അമ്മ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അവളുടെ മുഖം എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നോക്കൂ” എന്നായിരുന്നു അയാളുടെ പരിഹാസം. ഇതിനെ തുടര്‍ന്ന് മാ ദയവ് ചെയ്ത് ആ ചിത്രം നീക്കം ചെയ്യൂ, അവര്‍ എന്നെ പരിഹസിക്കുന്നു’വെന്ന് മകളും പറഞ്ഞു. എന്നാല്‍ മിസ്റ്റര്‍ ഝാ, എന്റെ മകള്‍ മികച്ച ഒരു കായികതാരമാണ്. ലിംക ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയ കുട്ടിയാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടയിട്ടുണ്ട്. ലോക ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കല മെഡലും കരസ്ഥമാക്കിയിട്ടുണ്ട്, അതും രണ്ട് വട്ടം. അവള്‍ സ്‌നേഹനിധിയായ മകളാണ്, സുന്ദരിയും. നീങ്ങള്‍ എത്ര വേണമെങ്കിലും പരിഹസിച്ചോളൂ. ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്ന അമ്മയാണ്’- സ്മൃതി ഇറാനി കുറിച്ചു
Post Your Comments