എറണാകുളം വരാപ്പുഴ സ്വദേശിനിയും ടെലിവിഷന്‍ അവതാരകയും മിസ് കേരള മത്സരാര്‍ഥിയുമായിരുന്ന മെറിന് ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു മാതാപിതാക്കള്‍. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് മാതാപിതാക്കള്‍.
ഭര്‍ത്താവ് അഭിലാഷിനൊപ്പം താമസിച്ചിരുന്ന മെറിന് ബാബുവിനെ കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിനാണ് ആലപ്പുഴയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹത കണ്ടെത്തിയിട്ടില്ലായിരുന്നെന്നും എന്നാല്‍ പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുമെന്നും ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു
Post Your Comments