കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് ഉപ്പും മുളകും. നീലുവിന്റെയും ബാലുവിന്റെയും കുടുംബ വിശേഷങ്ങള്‍ നിറയുന്ന ഈ പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. ബാലുവിന്റെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ചന്ദ്രനും ബാലുവിന്റെ അമ്മാവന്റെ മകള്‍ കനകവും തമ്മില്‍ അടുത്തിടെ വിവാഹം നടന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ കലഹത്തില്‍ ആണ്.
കനകവുമായി വഴക്കിട്ട് ചന്ദ്രന് വീട്ടില്‍ നിന്നും ഇറങ്ങി ബാലുവിന്റെ അടുത്തെത്തിയിരിക്കുകയാണ്. ചന്ദ്രനെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ലച്ചുവിനെ വിളിച്ച് കരയുകയാണ് കനകം. ചന്ദ്രനങ്കിള് കനകാന്റിയെ ഉപേക്ഷിച്ചോ എന്ന ചോദ്യവുമായി ബാലുവിന്റെ മകള്‍ ശിവാനിയും എത്തിക്കഴിഞ്ഞു. ഞാനും ഭാര്യയും തമ്മില്‍ മുട്ടന്‍ വഴക്കാണെന്നും അവള് നാഗവല്ലിയാണെന്നുമാണ് ചന്ദ്രന് പറയുന്നത്. ചന്ദ്രന്റെ വീട്ടിലെ കലഹം ബാലുവിനും കുടുംബത്തിനും തലവേദനയാകുമോ എന്നാണു ആരാധകര്‍ ചോദിക്കുന്നത്.
Post Your Comments