GeneralLatest NewsMollywood

നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു

സംഘട്ടനരംഗം ചെയ്യുന്നതിനിടെ ശരീരത്തിൽ തീ പടരുകയായിരുന്നു.

സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. പരുക്കേറ്റ ടൊവിനോയ്ക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായപരുക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.‌‌‌

നവാഗതനായ സ്വപ്‌നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നത് കോഴിക്കോട് ആണ്. നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. സംഘട്ടനരംഗം ചെയ്യുന്നതിനിടെ ശരീരത്തിൽ തീ പടരുകയായിരുന്നു. സംയുക്ത മേനോനാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button