CinemaGeneralMollywoodNEWS

എറണാകുളത്ത് ജോലി ചെയ്യുന്നുവെന്ന് പറഞ്ഞു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ലുക്മാന്‍ സിനിമയ്ക്കായി അലഞ്ഞത്!!

ഒടുവില്‍ 'ഉണ്ട' എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മമ്മൂട്ടിക്കൊപ്പം തന്നെ സ്ക്രീന്‍ സ്പേസ് നേടി കൊണ്ടാണ് ലുക്മാന്‍ പ്രേക്ഷകരുടെ കൈയ്യടി നേടുന്നത്

‘ഉണ്ട’ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന മികച്ച നടനാണ് ലുക്മാന്‍, ബിഗ്‌ സ്ക്രീനിനു പുറത്തെ ലുക്മാന്റെ കഥ കൂടി അറിഞ്ഞാല്‍ ആ ഇഷ്ടം ഇരട്ടിക്കും, സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റിയ ലുക്മാന്‍ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു കഴിഞ്ഞു. ‘കെഎല്‍ 10 പത്ത്’, ‘സ്റ്റൈല്‍’, ‘ഉദാഹരണം സുജാത’, ‘ഗോദ’, ‘സുഡാനി ഫ്രം നൈജീരിയ’ തുടങ്ങിയ ചിത്രങ്ങളില്‍ ലുക്മാന്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു, ഒടുവില്‍ ‘ഉണ്ട’ എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മമ്മൂട്ടിക്കൊപ്പം തന്നെ സ്ക്രീന്‍ സ്പേസ് നേടി കൊണ്ടാണ് ലുക്മാന്‍ പ്രേക്ഷകരുടെ കൈയ്യടി നേടുന്നത്.

എന്‍ച്ചീനിയറിംഗ് പഠനം കഴിഞ്ഞ ലുക്മാന്‍ വീട്ടുകാരെ  തെറ്റിദ്ധരിപ്പിച്ചാണ് സിനിമയ്ക്കായി അലഞ്ഞത്, എറണാകുളത്ത് ജോലി ചെയ്യുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ ശേഷം സിനിമ എന്ന  തന്റെ സ്വപ്ന കവാടത്തിലേക്ക് ലുക്മാന്‍ സ്വയം നടന്നടുക്കുകയായിരുന്നു. അതിനിടയില്‍ നിരവധി ജോലികള്‍ താരം ചെയ്തു, മെഡിക്കല്‍ ഷോപ്പില്‍, ബയോഗ്യാസ് പ്ലാന്റില്‍, സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവര്‍ ആയി, അവിടെ നിന്നൊക്കെയുള്ള വരുമാനം കൊണ്ടാണ് ലുക്മാന്‍ എറണാകുളത്തെ ചെലവേറിയ ജീവിതത്തില്‍ പിടിച്ചു നിന്നതും കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ സിനിമയ്ക്കായി അലഞ്ഞതും, ഒടുവില്‍ ലുക്മാന്‍ എന്ന അനുഗ്രഹീത കലാകാരന് സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടുകയായിരുന്നു. ‘ഉണ്ട’യിലെ മമ്മൂട്ടിക്കൊപ്പമുള്ള ഒന്‍പത് പോലീസുകാരില്‍ ഏറ്റവും കയ്യടി നേടിയ താരങ്ങളില്‍ ഒരാളാണ് ലുക്മാന്‍

shortlink

Related Articles

Post Your Comments


Back to top button