CinemaGeneralMollywoodNEWSUncategorized

മമ്മുക്ക അതറിയാതെയാണ് എന്നോടൊപ്പം കാറില്‍ ഇരുന്നത്: ഇന്നും ഞാന്‍ ആ സത്യം അദ്ദേഹത്തോട് പറഞ്ഞിട്ടില്ല!!

എഴുപത് കിലോമിറ്റര്‍ സ്പീഡിലാണ് ഞാന്‍ വണ്ടി ഓടിക്കേണ്ടത്

ഇന്ത്യന്‍ ഫുട്ബോള്‍ മാന്ത്രികന്‍ ഐഎം വിജയന്‍ കായിക രംഗത്ത് മാത്രമല്ല കലാരംഗത്തും തന്റെ സാന്നിധ്യമറിയിച്ച വ്യക്തിയാണ്, സാംസ്കാരിക നഗരമായ തൃശൂരില്‍ നിന്ന് പിറവി കൊണ്ട കേരളത്തിന്റെ അഭിമാനമായ ഐഎം വിജയന്‍ സൂപ്പര്‍ താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ഒരു അപൂര്‍വ സന്ദര്‍ഭത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്, കൈരളി ടിവിയുടെ ജെബി ജംഗ്ഷനിലായിരുന്നു ഐഎം വിജയന്‍ സിനിമകള്‍ക്കിടയിലെ ഒരുയ് രസകരമായ സാഹചര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

“‘ഗ്രേറ്റ് ഫാദര്‍’ എന്ന സിനിമയിലെ ഒരു സീനില്‍ അഭിനയിക്കുമ്പോള്‍ ശരിക്കും ഭയപ്പെട്ടിരുന്നതായി ഐഎം വിജയന്‍ പറയുന്നു, മമ്മുക്ക തന്നെ കിഡ്നാപ്പ് ചെയ്തു കൊണ്ട് പോകുന്ന രംഗത്തില്‍ താനാണ് വണ്ടി ഓടിച്ചിരുന്നത്, വണ്ടി ഓടിക്കുന്നതിനു ,മുന്നിലും സൈഡിലുമൊക്കെയായി ഫുള്‍ ക്യാമറ ഞാന്‍ ശരിക്കുമൊന്നു വിയര്‍ത്തു, എഴുപത് കിലോമിറ്റര്‍ സ്പീഡിലാണ് ഞാന്‍ വണ്ടി ഓടിക്കേണ്ടത്, എനിക്ക് പിന്നിലാണെങ്കില്‍ (മമ്മൂട്ടിയെ ഉദ്ദേശിച്ചു കൊണ്ട്)  മൈക്കിള്‍ ഷുമാക്കറിനെ പോലെ ഒരു മനുഷ്യനും, ഞാന്‍ എങ്ങനെയൊക്കെയോ ആ സീന്‍ പൂര്‍ത്തികരിച്ചു, എന്റെ ഭാര്യയാണ് എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചതെന്നെ സത്യം മമ്മുക്കയോട് അന്ന് പറഞ്ഞിരുന്നേല്‍ മമ്മുക്ക എന്നെ നടന്നു കിഡ്നാപ്പ് ചെയ്യാമെന്ന് പറഞ്ഞെനെ”, ഐഎം വിജയന്‍ ചിരിയോടെ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button