
താന്‍ എങ്ങനെ ഒരു ഫെമിനിസ്റ്റ് ആയി എന്നതിനു കാരണമായി മലയാളികളുടെ പ്രിയ നടി റിമ കല്ലിങ്കല്‍ പറഞ്ഞത് കുഞ്ഞായിരിക്കുമ്പോള്‍ തനിക്ക് തരാതെ തന്റെ സഹോദരനു നല്കിയ സംഭവമാണ്. എന്നാല്‍ ഇതോടെ റിമയ്ക്ക് നേരെ ട്രോളുകളുടെ പൂരമായിരുന്നു. റിമ പറഞ്ഞ ‘ഇത്ര നിസാരമായ’ കാര്യം അത്ര നിസാരമല്ല എന്നാണു ബോളിവുഡ് താരവും പറയുന്നത്.
സ്വന്തം വീട്ടിലെ ഊണുമേശയില്‍ പോലും വിവേചനം അനുഭവിച്ച, അനുഭവിക്കുന്ന പെണ്‍കുട്ടിയുടെ ജീവിത കഥ 10 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ പങ്കുവയ്ക്കുകയാണ് ബോളിവുഡ് നടന് ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു.
മീന്‍ പൊരിച്ചത് എന്ന ക്യാപ്ഷ്യനോടെ റിമയും, പാര്‍വതി, ആഷിഖ് അബു തുടങ്ങിയവരും ഈ പരസ്യം പങ്കുവച്ചിരിക്കുകയാണ്. കിരണ്‍ പറഞ്ഞപ്പോള്‍ ആഹാ പാവം റിമ പറഞ്ഞപ്പോള്‍ ഓഹോ എന്നാണ് ആരാധകര്‍ റിമയുടെ പോസ്റ്റിന് താഴെ നല്കുന്ന കമന്റ്
Post Your Comments