റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബിലെത്തിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു. പൃഥ്വിരാജ്-മോഹന്‍ലാല്‍-മുരളി ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫറിന് രണ്ടാം ഭാഗത്തിനു എമ്പുരാന് എന്നാണ് പേരിട്ടിരിക്കുന്നത്.
കൊച്ചിയിൽ മോഹൻലാലിൻറെ വസതിയിൽ വച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. മോഹൻലാലിനെ കൂടാതെ സംവിധായകന് പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലൂസിഫറിൽ കണ്ടതിന്റെ തുടർക്കഥ മാത്രമാകില്ല രണ്ടാം ഭാഗത്തിൽ കാണുകയെന്നു സംവിധായകൻ പൃഥ്വിരാജ് അറിയിച്ചു. ആദ്യ ഭാഗത്തിൽ ഒരു മഞ്ഞ് കട്ടയുടെ മുകള്‍ ഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിലേറെ കാണാന്‍ കിടക്കുന്നുണ്ടെന്നും തിരക്കഥാകൃത്ത് മുരളി ഗോപിയും വ്യക്തമാക്കി
Post Your Comments