GeneralLatest NewsMollywood

ഹോസ്റ്റലില്‍ പല്ലു തേച്ചു കൊണ്ടിരുന്നപ്പോഴാണ് സംവിധായകന്‍ ലാല്‍ജോസ് നായികയാക്കിയത്

കുറച്ചു കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്നെ സെലക്റ്റ് ചെയ്തു എന്ന്. പിറ്റേ ദിവസം രസികന്റെ ഷൂട്ടും തുടങ്ങി.

മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന സംവൃത ബിജുമേനോന്റെ നായികയായി തിരിച്ചെത്തുകയാണ്. തന്‍റെ സിനിമാ പ്രവേശത്തെക്കുരിച്ചു ക്ലബ് എഫ് എമിനു നല്‍കിയ അഭിമുഖത്തില്‍ സംവൃത പങ്കുവച്ചു.

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ പല്ലു തേച്ചു കൊണ്ടിരുന്നപ്പോഴാണ് സംവിധായകന്‍ ലാല്‍ജോസും ഛായാഗ്രഹകന്‍ രാജീവ് രവിയും ചേര്‍ന്ന് തന്നെ കാണാന്‍ വന്നതെന്ന് സംവൃത പറയുന്നു. കുടുംബ സുഹൃത്തായ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞിട്ടാണ് ലാല്‍ ജോസ് കാണാന്‍ എത്തിയതെങ്കിലും അഭിനയിക്കാന്‍ താത്പര്യം ഇല്ലാതെയിരിക്കുക ആയിരുന്നു. അമ്മ വിളിച്ചപ്പോഴും ഞാന്‍ കാണാനൊന്നും ചെല്ലില്ലെന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു.

കാണാന്‍ എത്തിയപ്പോള്‍ അവര്‍ തന്റെ ഉയരം എത്രയെന്നു പെട്ടന്ന് ചോദിച്ചു. ഉയരം കൂട്ടിപ്പറഞ്ഞാല്‍ അവര്‍ പേടിക്കുമല്ലോ എന്നു കരുതി അഞ്ച് അടി ഏഴിഞ്ച് ഉയരമുള്ളത് അഞ്ച് എട്ടില്‍ കൂടുതലുണ്ടെന്നു പറഞ്ഞു. കുറച്ചു ഫോട്ടോസ് എടുക്കട്ടേയെന്നു ചോദിക്കുകയും ചിത്രങ്ങള്‍ കൊണ്ട് പോകുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്നെ സെലക്റ്റ് ചെയ്തു എന്ന്. പിറ്റേ ദിവസം രസികന്റെ ഷൂട്ടും തുടങ്ങി. അങ്ങനെയായിരുന്നു തന്റെ സിനിമ പ്രവേശനം.” സംവൃത പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button