മലയാളത്തിലെ പ്രിയ നടി കീർത്തി സുരേഷിനെതിരെ വിമർശനവുമായി ടോളിവുഡിലെ വിവാദനായിക ശ്രീറെഡ്ഡി. ശരീരഭാരം കുറച്ച കീർത്തിയെ കണ്ടാൽ രോഗിയെപോലെ ഉണ്ടെന്നായിരുന്നു ശ്രീറെഡ്ഡിയുടെ പ്രതികരണം. ഒന്നിച്ച് വിമാനത്തിൽപോയപ്പോൾ തൊട്ടടുത്തിരുന്ന കീർത്തിയെ തനിക്കും വിമാനത്തിലുണ്ടായിരുന്ന മറ്റ് ആളുകള്‍ക്കും മനസ്സിലായില്ലെന്നും ശ്രീറെഡ്ഡി പറഞ്ഞു
ശരീര പ്രകൃതിമാറി തീരെ മെലിഞ്ഞ ലുക്കില്‍ പ്രത്യക്ഷപ്പെട്ട കീർത്തിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറെഡ്ഡി വിമർശനവുമായി എത്തിയത്.
‘ഞങ്ങൾ ഒരേ വിമാനത്തിലായിരുന്നു. എനിക്കവരെ മനസ്സിലായില്ല. വിമാനത്തിലുണ്ടായിരുന്നവരും എനിക്കൊപ്പം സെൽഫിയെടുത്ത് മടങ്ങി. പക്ഷേ, ഞാനടക്കം കീർത്തിയെ ആരും തിരിച്ചറിഞ്ഞില്ല. ശരീരഭാരം കുറച്ചതിനുശേഷം ഒരു രോഗിയെപ്പോലെയിരിക്കുന്നു കീർത്തി. സത്യത്തിൽ മഹാനടി ഒരു സംവിധായകന്റെ സിനിമയാണ്. സംവിധായകൻ പഠിപ്പിച്ചതിന്റെ ഫലമാണ് ആ ചിത്രം. കീർത്തിയുടെ കഴിവല്ല. അതേസമയം സായ്പല്ലവി സൂപ്പറാണ്’. -ശ്രീറെഡ്ഡി ഫെയ്സ്ബുക്കില്‍ കുറിച്ചു
Post Your Comments