
സംവിധായകനെയും നായികയെയും മാറ്റി വിവാദങ്ങളില്‍പ്പെട്ട ‘ആദിത്യ വർമ’ യുടെ ടീസറെത്തി. തെന്നിന്ത്യന്‍ താരം വിക്രമിന്റെ മകന് ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിന്റെ ടീസറിനു മികച്ച പ്രതികരണം നേടുന്നു. വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വർമ.
ഗിരീസായ സംവിധാനം ചെയ്യുന്ന ‘ആദിത്യ വർമ’ ധ്രുവിന്റെ അരങ്ങേറ്റ ചിത്രമാണ്. അര്ജുന് റെഡ്ഡിയുടെ സഹസംവിധായകനാണ് ഗിരീസായ. ഈ ചിത്രം വര്‍മ എന്ന പേരില്‍ ആദ്യം സംവിധാനം ചെയ്തത് സംവിധായകന് ബാലയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ തൃപ്തിവരാത്ത നിര്‍മ്മാതാക്കള്‍ സംവിധായകനെ മാറ്റുകയായിരുന്നു. കൂടാതെ നായിക മേഘ്നയെയും മാറ്റി വീണ്ടും ചിത്രീകരിച്ചു.
ബനിത സന്ധുവാണ് പുതിയ നായിക. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ആദ്യത്തേക്കാള്‍ ഏറെ മികച്ച ടീസര്‍ ആണ് ആദിത്യ വര്മയുടേതെന്നും അര്ജുന് റെഡ്ഡിയോട് ചിത്രം നീതി പുലര്‍ത്തുന്നുവെന്നും ആരാധകര്‍ പറയുന്നു.
Post Your Comments