
ഈ വര്‍ഷം അവിസ്മരണീയമാക്കിയ കാഴ്ചക്കാരോട് നന്ദി പറഞ്ഞ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. ‘നന്ദി. വലിയ നന്ദി.. എല്ലാ കാഴ്ചക്കാർക്കും വിമർശകർക്കും ഉണ്ട എന്ന സിനിമയ്ക്ക് സ്നേഹവും മികച്ച അഭിപ്രായങ്ങളും പങ്കുവച്ച ഒാരോത്തർക്കും നന്ദി. ഈ വർഷം എന്നെ അമ്പരപ്പിക്കുന്ന അവസരങ്ങളുടേത് കൂടിയാവുന്നു. വ്യത്യസ്ഥത നിറഞ്ഞ വേഷങ്ങൾ വിവിധ ഭാഷകളിൽ. ഒരിക്കൽ കൂടി ഈ സ്നേഹത്തിന് നന്ദി..’ ഫെയ്സ്ബുക്കിൽ മനോഹരമായ ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഉണ്ടയുടെ ആദ്യ ഷോയ്ക്ക് മികച്ച അഭിപ്രായം ഉയർന്നതോടെയാണ് മമ്മൂട്ടി അദ്ദേഹത്തിന്റെ ചിത്രങ്ങൾ കോർത്തിണക്കി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. അപൂര്‍വമായി മാത്രമാണ് ഇത്തരം കുറിപ്പുകളുമായി മമ്മൂട്ടി എത്താറുള്ളൂ എന്നതിനാല്‍ ആരാധകര്‍ ഇത് ഏറ്റെടുത്തുകഴിഞ്ഞു
Post Your Comments