GeneralLatest NewsMollywood

ഇത് ഇൻഡസ്ട്രിക്ക് അകത്തുള്ള ആരോ മനപൂര്‍വം ചെയ്തത്: കൃഷ്ണകുമാര്‍

അറിയപ്പെടുന്നവരുടെ പേര് ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ അവർക്ക് ഇതിന്‍റെ ഗുണം കിട്ടും.

 നടൻ കൃഷ്ണകുമാറിന്‍റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമെന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. വര്‍ഗീയ സ്പർധ വളർത്തുന്ന പ്രസ്താവന തന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അങ്ങനെ സംസാരിക്കുന്ന ആളല്ല താനെന്നും കൃഷ്ണകുമാർ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

സംഭവത്തെക്കുറിച്ച് കൃഷ്ണകുമാർ പറയുന്നതിങ്ങനെ ..”സുഹൃത്തുക്കളിൽ ചിലർ ഫോർവേര്‍ഡ് ചെയ്താണ് ഈ മെസേജ് ആദ്യം എന്‍റെ ശ്രദ്ധയിൽ പെട്ടത്. ആ പ്രസ്താനവനയിൽ മത, രാഷ്ട്രീയ ആംഗിളുകൾ കൊണ്ടുവരാന്‍ ചില വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ അത്ര വ്യക്തമായൊരു പ്രസ്താവനയുമല്ല. പലരോടും ചോദിച്ചാണ് എന്താണ് ഇതിൽ ഉദ്ദേശിക്കുന്നതെന്ന് ഉറപ്പുവരുത്തിയത്. മമ്മൂട്ടിയുടെയോ മോഹൻലാലിന്‍റെയോ ഒക്കെ പേരിൽ ഇത്തരത്തിലൊരു പ്രസ്താവന ഇറങ്ങിയാൽ അത് വ്യാജമാണോ യഥാർത്ഥമാണോ എന്നത് പെട്ടെന്നു മനസിലാക്കാം. എന്നാൽ എന്നെപ്പോലെയുള്ള നടീനടൻമാരുടെ അവസ്ഥ അതല്ല. ആളുകൾ ചിലപ്പോൾ അത് സത്യമാണെന്ന് വിശ്വസിക്കും. വ്യാജസൃഷ്ടിയാണോ എന്നത് പെട്ടെന്ന് മനസിലാകില്ല. ഇതിന്‍റെ അപകടം മനസിലായതിനു ശേഷം സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കുണ്ടായ ഈ ആക്രമണം പുറത്തുനിന്നല്ലെന്നും ഇൻഡസ്ട്രിക്ക് അകത്തുനിന്നു തന്നെ അറിയാവുന്ന ആരെങ്കിലും തന്നെയാണെന്നാണ് ചെയ്തതെന്നു കരുതുന്നതെന്നും താരം പറഞ്ഞു. ”സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാനുള്ള മനപൂർവമായ ശ്രമമാണിത്. അറിയപ്പെടുന്നവരുടെ പേര് ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ അവർക്ക് ഇതിന്‍റെ ഗുണം കിട്ടും. മകളുടെ (അഹാന) മൂന്ന് സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്. അതുമായി ഈ സംഭവത്തിന് ഏതെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. അത്തരത്തിലുള്ള സംശയങ്ങളും ഉണ്ട്. ഞാൻ ഏതെങ്കിലും പാർട്ടി അംഗത്വമുള്ള ആളല്ല, ഏതെങ്കിലും പാർട്ടിയെയോ മതത്തെയോ വിമര്‍ശിക്കുന്ന ആളല്ല. തമാശക്കു പോലും മറ്റൊരാളുടെ മതത്തെ കുറ്റം പറയാതിരിക്കുക, സ്വന്തം മതത്തെ പുകഴ്ത്താതിരിക്കുക എന്ന കാര്യങ്ങളൊക്കെ മക്കളോടും പറഞ്ഞുകൊടുക്കാറുള്ളതാണ്. ” മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button