കോളിവുഡിലെ മികച്ച താരങ്ങളിലൊരാളാണ് വിശാല്‍. കൗമാരക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് വിശാല്‍ വാര്‍ത്താ കോളങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ നടി വരലക്ഷ്മി ശരത്കുമാര് വിശാലിനെതിരെ രംഗത്തെത്തി. നടികര്‍ സംഘത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ക്യാമ്പയിന് വീഡിയോയില്‍ വിശാല്‍ തന്റെ അച്ഛന് ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്നാണ് വരലക്ഷ്മിയുടെ ആരോപണം. ട്വിറ്ററില്‍ പങ്കുവച്ച കത്തിലൂടെയാണ് വരലക്ഷ്മി വിശാലിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നത്.
”നിങ്ങള്‍ ഒരു പുണ്യാളനാണെന്നു കരുതരുത്. നിങ്ങളുടെ ഇരട്ടത്താപ്പ് ഇന്ന് എല്ലാവര്ക്കും അറിയാമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരു പുണ്യാളനായിരുന്നെങ്കില്‍ ആളുകള്‍ നിങ്ങളുടെ പക്ഷമായ പാണ്ഡവരില്‍ നിന്ന് പുറത്ത് വന്ന് മറ്റൊരു ഗ്രൂപ് തുടങ്ങില്ലായിരുന്നു. നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ അത്ര അഭിമാനിക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തിക്കാണിക്കാനാണ് നോക്കേണ്ടത് അല്ലാതെ എന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല. പ്രത്യേകിച്ചും അദ്ദേഹം ഒന്നിലും ഇടപെടാത്ത സ്ഥിതിക്ക്. ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു, ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരല്പം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോള്‍ നഷ്ടമായിരിക്കുന്നു… നിങ്ങള്‍ നേടിയത് എന്താണോ അത് ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ എടുക്കേണ്ടതിനു പകരം വളരെ തരംതാഴ്ന്ന ക്യാമ്ബയിന് ആണ് നിങ്ങള്‍ ഉപയോഗിച്ചത്…നിങ്ങള്‍ വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ ഊഹിക്കുന്നു..നിങ്ങള്‍ പറയാറുള്ളത് പോലെ സത്യം നടപ്പാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. നിങ്ങള്‍ എന്റെ ഒരു വോട്ട് നഷ്ടപ്പെടുത്തിയിരിക്കുന്നു’ എന്നാണ് വരലക്ഷ്മി കുറിച്ചത്.
Post Your Comments