GeneralLatest News

അഭിനേത്രിയായി തിളങ്ങി ഒടുവില്‍ സന്യാസിനിയാകാന്‍ തീരുമാനിച്ച നടി

30 വര്‍ഷത്തെ സിനിമ ജീവിതമാണ് ചിന്‍ ചിന്‍ ഉപേക്ഷിച്ചത്

ഭാഗ്യവും പരിശ്രമവും കൊണ്ട് നടിയായി പേരെടുക്കുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്ത ഫിലിപ്പീന്‍ താരമാണ് ചിന്‍ ചിന്‍. എന്നാല്‍, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ അഭിനയ ജീവിതം അവസാനിപ്പിച്ച് സന്യാസിനിയാകാന്‍ തീരുമാനിച്ചിരിക്കുകയാണ് ചിന്‍ ചിന്‍. 30 വര്‍ഷത്തെ സിനിമ ജീവിതമാണ് ചിന്‍ ചിന്‍ ഉപേക്ഷിച്ചത്.

കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്റെ ഭാഗമാകാനാണ് ചിന്‍ ചിന്നിന്റെ തീരുമാനം. ചിന്‍ ചിന്നിന്റെ ഇപ്പോഴത്തെ പേര് സിസ്റ്റര്‍ ലൗര്‍ഡസ് ഗുടിറെസ് എന്നാണ്. 2006ല്‍ തന്റെ വീടിനുണ്ടായ തീ പിടിത്തത്തില്‍ ചിന്നിനു അമ്മയെ നഷ്ടപ്പെട്ടു. അന്ന് ചെറിയ പരുക്കുകളോടെ ചിന്‍ രക്ഷപ്പെട്ടു. പിന്നീട് 4 വര്‍ഷത്തിന് ശേഷം അതേ വീട്ടില്‍ വീണ്ടും തീപിടിത്തമുണ്ടായി. ഇതോടുകൂടി അവര്‍ സിനിമയില്‍ നിന്നു വിട്ടുനിന്നു. ഫ്രഞ്ച് കന്യാസ്ത്രീ ആയിരുന്ന ചിന്നിന്റെ അമ്മ തിരുവസ്ത്രം ഉപേക്ഷിച്ചാണ് ചിന്നിന്റെ അച്ഛനെ വിവാഹം ചെയ്തത്.

shortlink

Post Your Comments


Back to top button