ആറു വര്‍ഷം മുമ്പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു. താരത്തിന്റെ അസുഖകാലത്തെ വേദനകളിലെല്ലാം ഒപ്പം നിന്ന സുഹൃത്തുക്കളിലൊരാളാണ് മലയാളത്തിന്റെ പ്രിയ നടി സീമ ജി.നായര്‍. ഇപ്പോള്‍ ശരണ്യയുടെ അവസ്ഥ മോശമാണ്. ശരണ്യയുടെ ജീവിതത്തെക്കുറിച്ച് എഴുത്തുകാരന് ലിജീഷ് എഴുതിയ കുറിപ്പ് വായിക്കാം
കുറിപ്പ് വായിക്കാം:
ശ്രീചിത്രയില്‍ ശരണ്യയുടെ ഏഴാമത്തെ ഓപ്പറേഷന് തുടങ്ങി കേട്ടോ. ഏഴ് മാസം മുമ്പായിരുന്നു കഴിഞ്ഞ ഓപ്പറേഷന്. 20 വയസ്സിനും 27 വയസ്സിനുമിടെ ആറുവര്‍ഷം കൊണ്ട് ഏഴ് ഓപ്പറേഷന് അവളെ കണ്ടിട്ടുണ്ടോ? ”വില്ലത്തി വേഷമാണ്, ചിരിക്കരുത് – നീ ചിരിച്ചാല്‍ നായികയായിപ്പോകും” എന്ന കമന്റ് കേട്ട് സെറ്റില്‍ നിന്ന് അവളെത്ര വട്ടം ചിരിച്ചിട്ടുണ്ടാകും. ആ ചിരിയൊക്കെ ഇന്നവളുടെ ഓര്‍മ്മകളിലേ ഉള്ളൂ. താഴ്വാരത്തിന് എം.ടി. എഴുതിയ ടാഗ് ലൈനാണ് ശരണ്യയുടെ ജീവിതത്തിന്റെ തലക്കെട്ട്, ‘കൊല്ലാനവനും ചാവാതിരിക്കാന്‍ ഞാനും ‘അവരുടെ മലയാളം – തമിഴ് – തെലുങ്ക് സീരിയലുകളൊന്നും ഞാന്‍ കണ്ടിട്ടില്ല, കറുത്ത മുത്ത് പോലും കണ്ടിട്ടില്ല. പക്ഷേ ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ചാക്കോ രണ്ടാമന് തുടങ്ങി മിഥുന് മാനുവലിന്റെ ആന്മരിയ കലിപ്പിലാണ് എന്ന സിനിമയിലെ ടീച്ചറെ വരെ കണ്ടിട്ടുണ്ട്.
ആ ശരണ്യയൊന്നുമല്ല ഇപ്പൊ. വീണ്ടും വീണ്ടും ബ്രെയിന്‍ ട്യൂമര്‍ വാശിയോടെ പിന്തുടര്ന്ന് അവളെ തളര്‍ത്തിക്കളഞ്ഞിരിക്കുന്നു. കൈ കാലുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഞരമ്പിനെയാണ് ട്യൂമറിപ്പോള്‍ ബാധിച്ചിട്ടുള്ളത്. ഒന്നെഴുന്നേല്ക്കാന് പോലും രണ്ടോ മൂന്നോ പേര് പിടിക്കണം. സിനിമയിലഭിനയിച്ച പൈസയൊന്നും അവളുടെ കൈയ്യില്‍ ബാക്കിയില്ല, ഉള്ളതെല്ലാം എപ്പഴോ തീര്‍ന്നു. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ അവളുടെ കടങ്ങള്‍ ഒരുപാട്കൂട്ടി – ബന്ധങ്ങളൊരുപാട് കുറച്ചു! തിരുവനന്തപുരം ശ്രീകാര്യത്തെ വാടക വീട്ടില്‍ താമസിക്കാന്‍ കൂടെ അമ്മയുണ്ട്, ചേര്‍ത്ത് പിടിക്കാന്‍ വിരലിലെണ്ണാവുന്ന അവളുടെ മനുഷ്യരും – ഇന്നത്രമാത്രമേയുള്ളൂ. SHARANYA K S, A/C- 20052131013, IFSC – SBIN0007898, State bank of India Nanthancode Branch. ഇതവളുടെ അക്കൗണ്ട് നമ്പറാണ്, പറ്റുന്നത് ചെയ്യൂ. ശരണ്യാ, മുപ്പതിലും മുപ്പത്തഞ്ചിലുമൊക്കെയാണ് മികച്ച വേഷങ്ങള്‍ ചെയ്യാനാവുക. അവിടെത്തന്നെ ഇരുന്നാല്‍ പോര, ഓടിയിങ്ങ് വരൂ. നമുക്കൊരു യമണ്ടന്‍ കഥ പറയാനുണ്ട്.
https://www.facebook.com/lijeesh.kumar.148/posts/2376784749055371
Post Your Comments