മുംബൈ: നടി പ്രിയങ്ക ചോപ്രയ്ക്ക് യുണീസെഫിന്റെ പുരസ്കാരം. ഡാനി കയേ ഹ്യൂമാനിറ്റേറിയന്‍ പുരസ്കാരമാണ് പ്രിയങ്കയെ തേടിയെത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നടി അടുത്തിടെ എത്യോപ്യ സന്ദര്‍ശിച്ചിരുന്നു. എത്യോപ്യയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഡിസംബറില്‍ നടക്കുന്ന വാര്‍ഷിക പരിപാടിയായ സ്നോഫ്ലേക്ക് ബോള്‍ ഇവന്റില്‍ വച്ചാണ് പ്രിയങ്കയ്ക്ക് പുരസ്കാരം സമ്മാനിക്കുക. സമാധാനവും സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവുമാണ് വേണ്ടതെന്ന് അവാര്‍ഡിന് നന്ദി അറിയിച്ച് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിലവില്‍ യു എന്നിന്റെ കുട്ടികള്‍ക്കായുള്ള ഫണ്ടിന്റെ ഗുഡ്വില് അംബാസിഡറാണ് പ്രിയങ്ക.
Post Your Comments