മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയ സച്ചിന് വാര്യര്‍ വിവാഹിതനായി. തൃശ്ശൂര്‍ സ്വദേശിനിയായ പൂജ പുഷ്പരാജ് ആണ് വധു. തൃശ്ശൂരില്‍ വെച്ചായിരുന്നു വിവാഹം. ചടങ്ങില്‍ സിനിമാ താരങ്ങളായ സംയുക്താ വര്‍മ്മ, രജിഷ വിജയന്, വിശാഖ് നായര്‍, സംവിധായകന് ഗണേഷ് രാജ് തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.
വീനീത് ശ്രീനിവാസന് സംവിധാനം തട്ടത്തിന് മറയത്തിലെ മുത്തുച്ചിപ്പി.. എന്ന് തുടങ്ങുന്ന ഗാനവും തട്ടത്തിന് മറയത്തെ പെണ്ണേ എന്ന ഗാനവുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നേരം, വര്‍ഷം, നീന, ജമ്നാ പ്യാരി, ആന്മരിയ കലിപ്പിലാണ്, പ്രേമം, ആനന്ദം, ഗോദ, പോക്കിരി സൈമണ്‍ തുടങ്ങി നാല്പതോളം ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്. ആനന്ദം എന്ന ചിത്രത്തിലൂടെ സംഗീത സംവിധായക ലോകത്തേക്കും സച്ചിന് കടന്നു.
Post Your Comments