ആനന്ദം എന്ന സിനിമയിലെ റോക്ക് സ്റ്റാര്‍ ഗൗതമിനെ ആരും മറന്ന് കാണില്ല. റോഷന് മാത്യു എന്ന റോക്ക് സ്റ്റാര്‍ ഗൗതം മലയാളത്തില്‍ നിന്ന് ബോളിവുഡിലേക്ക് കാല് വെക്കുകയാണ്. സംവിധായിക ഗീതു മോഹന്‍ദാസായിരുന്നു ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.ഗീതു മോഹന്‍ദാസിന്റെ മൂത്തോനിലാണ് റോഷന് ഒടുവില്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്യാനിരിക്കെ അനുരാഗ് കശ്യപിന്റെ ചിത്രത്തിലേക്ക് റോഷന് ക്ഷണം ലഭിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം വ്യാഴാഴ്ച്ച മുംബൈയില്‍ ആരംഭിക്കും. റോഷന് ഇതൊരു തുടക്കം മാത്രമാണെന്ന് ആശംസകളറിയിച്ചുകൊണ്ട് ഗീതു മോഹന്‍ദാസ് പറയുന്നു. മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പുതിയനിയമം എന്ന ചിത്രത്തിലൂടെ വില്ലനായാണ് റോഷന് മാത്യുവിന്റെ സിനിമാപ്രവേശം. പിന്നീടാണ് ആനന്ദത്തില്‍ അഭിനയിച്ചത്.
Post Your Comments