ബീഹാറിലെ 2100 കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്. കര്‍ഷകര്‍ക്ക് നല്കിയ വാക്ക് താന്‍ പാലിച്ചെന്നും കടബാധ്യത തീര്‍ക്കാനുള്ള വന്‍ തുക ശ്വേതയെയും അഭിഷേകിനെയും ഏല്‍പ്പിച്ചുവെന്നും അവരത് നേരിട്ട് കര്‍ഷകരെ ഏല്‍പ്പിച്ചുവെന്നും ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.
ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമുള്ള കര്‍ഷകരുടെ കടബാധ്യത മുന്‍പ് അമിതാഭ് തീര്‍ത്തിരുന്നു. ഇനി പുല്‍വാമ ആക്രമണത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിനായി ചെറിയ സഹായങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും ബച്ചന് ബ്ലോഗില്‍ കുറിച്ചു.
Post Your Comments