അച്ഛന്റെ ജന്മദിനത്തിൽ ആശംസകളുമായി മകൾ അഹാന കൃഷ്ണകുമാർ. അച്ഛന് അമ്പത്തിയൊന്നാം ജന്മദിനാശംസകൾ എന്ന് കുറിച്ചുകൊണ്ട് പഴയകാല ചിത്രവും താരം പങ്കുവച്ചു.
ഇൻസ്റ്റഗ്രാമിലൂടെയാണ് അച്ഛനും നടനുമായ കൃഷ്ണകുമാറിന് അഹാന ആശംസകൾ നേർന്നത്. തന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നതിനും പിന്തുണച്ചതിനും ഒരുപാട് നന്ദിയുണ്ടെന്നും അഹാന കുറിച്ചു.
കൃഷ്ണകുമാറിന് അമ്പത്തിയൊന്ന് വയസ്സായില്ലെന്ന് പറയില്ലെന്നാണ് ഭൂരിഭാഗം ആളുകളും കമന്റായി പറയുന്നത്. ഇപ്പോഴും ചെറുപ്പമായിരിക്കുന്നുവെന്നും അടുത്ത് മമ്മൂട്ടിയാണെന്നും ആരാധകർ പറയുന്നു.
Post Your Comments