GeneralLatest NewsTV Shows

ഏഴാമത്തെ വിവാഹത്തെക്കുറിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം

സീരിയലിനു വേണ്ടിയുള്ള തന്റെ വിവാഹം ആദ്യമൊക്കെ അമ്മയ്ക്ക് വിഷമം ഉണ്ടാക്കിയിരുന്നുവെന്ന് ശ്രീമ പറയുന്നു.

സീരിയല്‍ താരങ്ങള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പ്രമുഖ നടി തന്റെ ഏഴാമത്തെ വിവാഹത്തെക്കുറിച്ച് പറയുന്നതാണ്.

ബംഗാളി നടി ശ്രീമ ഭട്ടചര്‍ജീയാണ് തന്റെ ഏഴാം വിവാഹത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍ അത് ജീവിതത്തിലല്ല. മഹാപ്രഭു ശ്രീ ചൈതന്യ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അതിലെ ഒരു രംഗമാണ് വിവാഹം. ഇതിനുമുന്പ് ആറു തവണ താന്‍ അഭിനയത്തിനായി വിവാഹം ചെയ്തുവെന്ന് താരം പറയുന്നു.

നാഗലീല, ജാമി രാജാ തുടങ്ങിയ പരമ്പരകളില്‍ താന്‍ മുന്‍പും വിവാഹിതയാകുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു. സീരിയലിനു വേണ്ടിയുള്ള തന്റെ വിവാഹം ആദ്യമൊക്കെ അമ്മയ്ക്ക് വിഷമം ഉണ്ടാക്കിയിരുന്നുവെന്ന് ശ്രീമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button