കുട്ടിക്കാലത്ത് സിനിമകളുടെ പേര് മൂകാഭിനയത്തിലൂടെ കാണിക്കുന്ന കളി കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറെ താല്പര്യമുള്ളതാണ്. ഒരാള്‍ അഭിനയിച്ച് കാണിക്കുകയും അടുത്തയാള്‍ അത് പറയുകയും ചെയ്യുന്നതാണ് കളിയുടെ രീതി. അതുപോലെ നമ്മുടെ ഇഷ്ടതാരങ്ങളായ മോഹന്‍ലാലും പൃഥ്വിരാജും അത്തരമൊരു കളി കളിച്ചിരിക്കുകയാണ്.
ലൂസിഫര്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷവേളയിലായിരുന്നു സംഭവം. ക്ലബ് എഫ് എമിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ അവതാരക ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടപ്പോള്‍ ഇരുവരും സന്തോഷപൂര്‍വ്വം സ്വീകരിക്കുകയായിരുന്നു. സ്വന്തം ചിത്രങ്ങളുടെ പേര് പറയാന്‍ രണ്ടുപേരും പെടുന്ന കഷ്ടപാട് കാണാന്‍ തന്നെ രസമുണ്ട്. ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.
https://www.facebook.com/clubfmkerala/videos/366919583961228/
Post Your Comments