
സമീപ കാലത്ത് സിനിമാ മേഖലയെ പിടിച്ച് കുലുക്കിയ മൂവ്മെന്റായിരുന്നു മീ ടു. പല താരങ്ങളും സിനിമയില്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പലരും നടിമാരുടെ വെളിപ്പെടുത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. മീടു വിനെക്കുറിച്ച് സംസാരിച്ച് നടന് മമ്മൂട്ടി രംഗത്തെത്തി. വൈകിയാണെങ്കിലും തുറന്നു പറച്ചിലുകള്‍ നല്ലതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ മുമ്പും സിനിമാ മേഖലയില്‍ നടന്നിരുന്നു എന്നും നമ്മള് അറിയുന്നത് ഏറെ വൈകിയാണെന്നും പറഞ്ഞ മമ്മൂട്ടി മലയാള സിനിമയില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുകയാണെന്നും പറഞ്ഞു.
മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും അദ്ദേഹത്തോട് ചോദിച്ചു. ‘ദുല്‍ഖര്‍ അദ്ദേഹത്തിന്റെ കരിയറുമായി മുന്നോട്ട് പോകുകയാണ്. അവന് തന്നെയാണ് അവന്റെ സിനിമകളും വഴികളും തിരഞ്ഞെടുക്കുന്നത്. ഞാന്‍ അതില്‍ ഒരിക്കലും ഭാഗമല്ല. ഞാന്‍ ദുല്‍ഖറിന്റെ പിതാവ് മാത്രമാണ്,’ മമ്മൂട്ടി പറഞ്ഞു. സിനിമയാണ് തന്റെ ഏറ്റവും വലിയ പാഷനെന്നും ജീവിതത്തില്‍ ഏറ്റവും അധികം മുന്‍ തൂക്കം നല്‍കുന്നത് സിനിമയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments