പ്രണയത്തിന്റേയും സംഗീതത്തിന്റേയും മാസ്മരിക ലോകത്തിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഏറ്റവും പുതിയ ചിത്രം ‘ചില ന്യുജെന്‍ നാട്ടുവിശേഷങ്ങള്‍’ വരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന അഞ്ചാമത്തെയും നോവലിനും മൊഹബത്തിനും ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെയും ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യുജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.
ചടങ്ങില്‍ ജയചന്ദ്രന്‍ വികാരഭരിതനായി. ഒരു കലാകാരന്റെ ജീവിതം എല്ലാം കൂടിയ ഒന്നാണ്. ഈ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും. അത്തരം ഒരു ഇറക്കം എന്റെ ജീവിതത്തിലും സംഭവിച്ചു. അന്ന് എന്തു ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ നില്‍ക്കുന്ന അവസരത്തില്‍ വിജയന്‍ സര്‍ എന്നെ വിളിച്ചു. ‘ഓര്‍മക്കായി’ എന്ന ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍ താങ്കളാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. ഇപ്പോള്‍ ഞാനിവിടെ സംഗീത സംവിധായകനായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതിന്റെ പ്രധാന കാരണം അദ്ദേഹമാണ്. നന്ദി എന്ന കടപ്പാട് കൊണ്ടൊന്നും ചെയ്തു തന്നതിന് പകരമാവില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/EastCoastOnline/videos/vb.198077086953392/472707496818549/?type=2&theater
നവാഗതനായ അഖില്‍ പ്രഭാകരനാണ് ചിത്രത്തിലെ നായകന്‍. ശിവകാമി, സോനു, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഹരീഷ് കണാരന്‍, നോബി തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു. എം ജയചന്ദ്രന്‍ ഈണം നല്‍കിയ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയനും സന്തോഷ് വര്‍മയും ചേര്‍ന്നൊരുക്കിയ പാട്ട് പാടിയിരിയ്ക്കുന്നത് യേശുദാസ്, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, എംജി ശ്രീകുമാര്‍, ശ്രേയ ഘോഷാല്‍ എന്നിവരാണ്.
Post Your Comments