ഹോളിവുഡ് നടന് ക്രിസ് പ്രാറ്റ് ഇനി കാതറീന് ഷ്വാസ്നഗറിന് സ്വന്തം. ഇരുവരും വിവാഹിതരായി. കാലിഫോര്‍ണയയിലെ ഒരു പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ക്രിസാണ് വിവാഹചിത്രം പുറത്തുവിട്ടത്. നടന് അര്‍ണോള്‍ഡ് ഷ്വാസ്നഗറിന്റെ മകള്‍ കാതറീന് ഷ്വാസ്നഗറാണ് വധു.
അവഞ്ചേഴ്സ്, ജുറാസിക് വേള്‍ഡ്, ഗാര്ഡിയന് ഓഫ് ദ ഗ്യാലക്സി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ക്രിസ്. എഴുത്തുകാരിയും രാഷ്ട്രീയപ്രവര്‍ത്തകയുമാണ് അര്‍ണോള്‍ഡിന്റെ മൂത്ത മകളായ കാതറിന്. കാതറീനുമായി ക്രിസ് പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായിയിരുന്നു. 2018 ജൂലൈയിലാണ് പ്രണയം ക്രിസ് സ്ഥിരീകരിച്ചത്.
https://www.instagram.com/p/Byf8IS0AAwx/
Post Your Comments