GeneralLatest NewsMollywood

ആര് ഇടപെട്ടിട്ടാണു അർജുൻ മൊഴിമാറ്റിയത്? ബാലഭാസ്കർ വീട്ടുകാരോട് അടുത്തപ്പോഴാണ് അപകടം; ദുരൂഹതകളെകുറിച്ചു ബാലുവിന്റെ അച്ഛന്‍

സ്വർണം കള്ളക്കടത്തു കേസിൽ പ്രതിയായ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ സഹായികളായിരുന്നു. ഇവർക്ക് അപകടത്തിൽ‌ പങ്കുണ്ടോ?

ലക്ഷ്മിയുമായുള്ള വിവാഹത്തോടെ വീട്ടുകാരുമായി അകന്ന ബാല ഭാസ്കര്‍ ഞങ്ങളുമായി അടുത്ത് ഇടപഴകിത്തുടങ്ങിയപ്പോഴാണ് അപകടമെന്നു പിതാവ് സി.കെ. ഉണ്ണി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നിലാണ് ഈ സംശയം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. 2018 സെപ്റ്റംബറിലായിരുന്നു ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍ അപകടത്തിപ്പെട്ടത്. ബാലുവം മകളും അപകടത്തില്‍ അന്തരിച്ചു. നവംബർ 23നാണ് അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി ഡിജിപിക്ക് ആദ്യ പരാതി നല്‍കിയത്. ഇപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിനാണ്. ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായി നില്‍ക്കുകയാണ് ബാലുവിന്റെ പിതാവ്.

1. കാർ ഓടിച്ചതു താനാണെന്ന് ആദ്യം അർജുൻ സമ്മതിച്ചിരുന്നു. കാർ ഓടിച്ചത് അയാൾ തന്നെയെന്ന് അർജുന്റെ പരുക്കിന്റെ സ്വഭാവം വിലയിരുത്തി ഡോക്ടറും പറഞ്ഞു. ആര് ഇടപെട്ടിട്ടാണു പിന്നീട് അർജുൻ മൊഴിമാറ്റിയത്?

2. സ്വർണം കള്ളക്കടത്തു കേസിൽ പ്രതിയായ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ സഹായികളായിരുന്നു. ഇവർക്ക് അപകടത്തിൽ‌ പങ്കുണ്ടോ?

3. പാലക്കാട്ടെ ഡോ. രവീന്ദ്രനാഥിനും ഭാര്യയ്ക്കും പണം നൽകിയിട്ടുണ്ടെന്നു ബാലഭാസ്കർ എന്നോടു പറഞ്ഞിട്ടുണ്ട്. ഇതും അപകടവും തമ്മിൽ ബന്ധമുണ്ടോ? രേഖയിലുള്ളതിനെക്കാൾ പണമിടപാട് ഇവർ തമ്മിൽ നടന്നിട്ടുണ്ടോ?

4. വഴിപാടു കഴിഞ്ഞു തൃശൂരിൽ താമസിക്കാനായി മുറി ബുക്ക് ചെയ്ത ബാലഭാസ്കർ ആരെങ്കിലും നിർദേശിച്ചിട്ടാണോ രാത്രിതന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചത്?

ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് പൂന്തോട്ടം ആയുർവേദാശ്രമം ഉടമയാണ് കേസിൽ ഉണ്ണി സംശയനിഴലിൽ നിർത്തിയ ഡോ. പി.എം.എസ്.രവീന്ദ്രനാഥ്. എന്നാല്‍ തന്‍ വാങ്ങിയ പണം തിരികെ നല്‍കിയിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.

shortlink

Post Your Comments


Back to top button