കാര്യം നിസാരം എന്ന ഒറ്റ പരമ്പര മതി അനീഷ് രവി എന്ന നടനെ മലയാളികള്‍ ഓര്‍ക്കാന്‍. എന്നാല്‍ അവസരങ്ങള്‍ക്ക് വേണ്ടി അലഞ്ഞ ഭൂതകാലത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ചെറിയ വേഷങ്ങൾ ഒരുപാടു ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ നിൽക്കുക… മരണവീട്ടിൽ നിൽക്കുക… കാലുകൾ കാണിക്കുക.. അങ്ങനെയൊക്കെ ചെയ്യേണ്ടി വന്ന സീരിയലുകളുടെ സംവിധായകർ തന്നെ പിന്നീട് തന്നെ നായകനാക്കി പരമ്പരകൾ സംപ്രേഷണം ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ ഒരു സമയത്ത് വേഷങ്ങള്‍ ഒന്നുമില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് അനീഷ്.
‘മോഹനം’ എന്ന സീരിയലിലെ മണികണ്ഠൻ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ തന്നെ തിരിച്ചറിഞ്ഞത്. അതിനുശേഷം അടുപ്പിച്ച് കുറെ സീരിയലുകൾ ചെയ്തു. ഒരു ദിവസം തന്നെ രണ്ടും മൂന്നും സീരിയലുകൾ അഭിനയിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ അതു കഴിഞ്ഞു രണ്ടു വർഷം ഒരു വർക്കും ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു. അപ്പോൾ അനുഭവിച്ച വിഷമം ഭീകരമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ അനീഷ് പറയുന്നു.
”ആ ദിവസങ്ങളില്‍ സുഹൃത്ത് മനോജിനൊപ്പം മ്യൂസിയത്തിൽ പോയി ആകാശം നോക്കി കിടക്കും. ചിലപ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകും. അന്നൊരു മാരുതിയുണ്ട്. അതിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല. ചിറയിൻകീഴ് വീട്ടിൽ പോയി നിൽക്കാം. പക്ഷേ, തിരുവനന്തപുരം വിട്ടു പോകാൻ പേടി. എല്ലാ ലിങ്കുകളും നഷ്ടപ്പെട്ടാലോ എന്നൊരു തോന്നൽ! ആ ഓർമ്മകളിപ്പോഴും മായാതെ മനസിലുണ്ട്.” അനീഷ് പങ്കുവച്ചു
Post Your Comments