ബാലതാരമായി സിനിമയില്‍ കടന്നു വന്ന പല താരങ്ങളുമുണ്ട്. ശ്യാലിനി, ശ്യാമിലി, മഞ്ജിമ, കീര്‍ത്തി സുരേഷ് എന്ന് തുടങ്ങി നിരവധി താരങ്ങള്‍ ബാല താരമായി എത്തി നായികാ പദവിയിലേയ്ക്ക് മാറിയവരാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടുപിടത്തമാണ് ചര്‍ച്ച.
നീണ്ട മുടിയും വിടർന്ന കണ്ണുകളും കൊണ്ട് മലയാളി മനസ്സുകളില്‍ ഇടം നേടിയ താരമാണ് സംവൃത സുനില്‍. രസികൻ, ഹലോ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. അതിനു ശേഷം ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ തിരികെ എത്തിയ സംവൃത സത്യം പറഞ്ഞാൽ വിശ്വാസികുവോ എന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുകയാണ്.
എന്നാൽ രസികന്‍ എന്ന ചിത്രത്തിന് മുന്‍പും സംവൃത സിനിമയിലെത്തിയെന്നു കണ്ടെത്തിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ഒരു സിനിമ ചർച്ച ഗ്രൂപ്പിൽ ശ്യാം നാരായണൻ എന്ന ആളാണ് സംവൃതയുടെ ആദ്യ ചിത്രം രസികന്‍ അല്ലെന്നു കണ്ടെത്തിയത്. മോഹന്‍ലാല്‍ നായകനായി എത്തിയ അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ ബാല താരമായി സംവൃതയുണ്ടായിരുന്നുവെന്നു ചിത്രങ്ങൾ സഹിതമാണ് ഇദ്ദേഹം പങ്കു വച്ചിരിക്കുന്നത്.
Post Your Comments