വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സംശയമുണ്ടെന്നും ദുരൂഹത ശക്തമാകുകയാണ്. സ്വര്‍ണ്ണകടത്ത് കേസില്‍ ബാലുവിനോട് അടുപ്പമുണ്ടായിരുന്നു പ്രകാശ് തമ്പിയും വിഷ്ണുവും പിടിക്കപ്പെടതോടെയാണ് കേസ് വഴിമാറിയത്.
അപകട ശേഷം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് സുഹൃത്ത് പ്രകാശ് തമ്പിയെന്ന് ക്രൈംബ്രാഞ്ച്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് ഹൈവേ പട്രോളിങ് സംഘമാണ്. പിന്നീട് മംഗലപുരം പൊലീസ് വാഹനം പരിശോധിച്ച് കാറിനകത്തെ സാധനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. രണ്ടു ബാഗുകളില്‍നിന്നാണു സ്വര്‍ണവും പണവും കണ്ടെടുത്തത്. ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. 10, 20, 50, 100, 500, 2000 നോട്ടുകളുടെ കെട്ടുകളായിട്ടാണു പണം സൂക്ഷിച്ചിരുന്നത്. 500, 2000 നോട്ടുകളായിരുന്നു കൂടുതല്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഒരു മാധ്യമം പുറത്തു വിട്ടു.
സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്കറിന്റെ വാഹനം തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ നിന്നും 2 ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും കണ്ടെടുത്തതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രകാശ് തമ്പി രാവിലെ തന്നെ സ്റ്റേഷനിലെത്തി മാനേജരാണെന്നു പരിചയപ്പെടുത്തി പൊലീസിനോട് സ്വര്‍ണത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ബന്ധുക്കളാണെന്നു ബോധ്യമായതോടെ പൊലീസ് ബാഗുകളും ആഭരണങ്ങളും പണവും കൈമാറി. ഇതിന്റെ രേഖകള്‍ പിന്നീട് കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പി അനിലിനു കൈമാറിയെന്നും റിപ്പോര്‍ട്ട്.
Post Your Comments