സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് ചുവടു വച്ച താരമാണ് അനന്യ. താരത്തിന്റെ വിഭ്യാഭ്യാസമായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തനിക്ക് വിദേശ സര്‍വകലാശാലയില്‍ അഡ്മിഷന് ലഭിച്ചെന്നും എന്നാല്‍ സിനിമയുടെ ഷൂട്ടിങ് കാരണം അഡ്മിഷന് എടുക്കാന്‍ പറ്റിയില്ലെന്നും അനന്യ പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ വാക്കുകള്‍ കളവാണെന്നും അവര്‍ ഒരു വിദേശ സര്‍വകലാശാലയിലും അപേക്ഷ നല്കിയില്ലെന്നുമായിരുന്നും സഹപാഠിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു യുവതി രംഗത്തെത്തി. ഈ വിമര്‍ശനത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് അനന്യ.
യൂണിവേഴ്സിറ്റിയില്‍ നിന്ന് തനിക്കുവന്ന അഡ്മിഷന് ലെറ്ററിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. കാലിഫോര്‍ണിയയിലെ അനെന്‍ബെര്‍ഗ് സ്കൂള്‍ ഫോര്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം എന്ന യൂണിവേഴ്സിറ്റിയില്‍ കമ്യൂണിക്കേഷന്‍ കോഴ്സിനാണ് അനന്യ അഡ്മിഷന് എടുത്തിരുന്നത്. എന്നാല്‍ തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിന് ഇടയിലായിരുന്നു അഡ്മിഷന് എടുക്കേണ്ട ദിവസമെന്നും അഡ്മിഷന് എടുക്കാനുള്ള തിയതി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് തവണം അനന്യ അപേക്ഷ നല്‍കേണ്ടതായി വന്നുവെന്നും താരം പറയുന്നു. സ്റ്റുഡന്‍ഡ്സ് ഓഫ് ദി അയര് 2 ഹിറ്റായതോടെ സിനിമയില്‍ തുടരാന്‍ അനന്യ തീരുമാനിക്കുകയായിരുന്നു.
തനിക്കെതിരേ ആരോപണം ഉന്നയിച്ച വ്യക്തി തന്റെ സഹപാഠി അല്ല അവരെന്നും ആയിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments