HollywoodLatest News

നാല് ദിവസത്തിനുള്ളില്‍ വിവാഹബന്ധം വേര്‍പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി നിക്കോളാസ്

എറിക്കയ്ക്ക ക്രമിനല്‍ പശ്ചാത്തലമുണ്ടായിരുന്നതായും കേജ് ആരോപിച്ചു

വെറും നാല് ദിവസം മാത്രം നീണ്ടു നിന്ന വിവാഹ ബന്ധം പേര്‍പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നിക്കോളാസ് കേജ്. ഹോളിവുഡിലെ പ്രശസ്ത നടനും ഫിലിം മേക്കറുമയ കേജും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്ക കൊയക്കയുമായുള്ള ബന്ധമാണ് വേര്‍പെടുത്തിയത്. മെയ് 31-ന് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിവാഹ ദിനത്തില്‍ത്തന്നെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അത് പൊതു സ്ഥലങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്തതാണ് കാരണം.

കൂടാതെ എറിക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായും അത് മറച്ചുവെച്ചു കൊണ്ടാണ് തന്നെ വിവാഹം കഴിച്ചതെന്നും എറിക്കയ്ക്ക ക്രമിനല്‍ പശ്ചാത്തലമുണ്ടായിരുന്നതായും കേജ് ആരോപിച്ചു. അതേസമയം, കേജില്‍ നിന്നും ഇങ്ങനൊരു പ്രവര്‍ത്തി ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നുവെന്ന് എറിക്ക പറഞ്ഞിരുന്നു. അദ്ദേഹവുമായി പ്രണയത്തിലായതിന് ശേഷം തനിക്ക് നിരവധി അവസരങ്ങളാണ് നഷ്ടമായതെന്നും എറിക്ക വ്യക്തമാക്കി.

shortlink

Post Your Comments


Back to top button