BollywoodGeneralLatest News

നീ ഞങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിച്ചു; ആത്മാർഥ സുഹൃത്തിനു പിറന്നാള്‍ ആശംസകൾ നേര്‍ന്ന് സ്മൃതി ഇറാനി

നിന്റെ പുഞ്ചിരികൊണ്ടാണ് ഞങ്ങളുടെ ജീവിതത്തിൽ നീ പ്രകാശം നിറച്ചത്, ശക്തമായ പിന്തുണ നൽകിക്കൊണ്ട് നീ ഞങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിച്ചു

ആത്മാർഥ സുഹൃത്തും നിർമാതാവുമായ ഏക്ത കപൂറിന് പിറന്നാൾ ആശംസകൾ നേർന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. താനും ഏക്തയും തമ്മിലുള്ള തീവ്രമായ ആത്മബന്ധത്തെക്കുറിച്ചുള്ള ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചു സ്മൃതി ഇറാനി.

സ്മൃതി ഇറാനി പങ്കുവച്ച കുറിപ്പിങ്ങനെ :

” നിന്റെ പുഞ്ചിരികൊണ്ടാണ് ഞങ്ങളുടെ ജീവിതത്തിൽ നീ പ്രകാശം നിറച്ചത്, ശക്തമായ പിന്തുണ നൽകിക്കൊണ്ട് നീ ഞങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിച്ചു, മുന്നിൽ എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും അതൊന്നും നിനക്ക് വിഷയമേ അല്ല. കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന് നീ ഉറച്ചു വിശ്വസിച്ചു. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായ ഘട്ടത്തിലൊക്കെ ഒരു നാവികയെപ്പോലെ നീ ഒപ്പം നിന്നു. ദൈവവുമായുള്ള നിന്റെ സംഭാഷണങ്ങൾ… അങ്ങനെ എന്തെല്ലാം കാര്യങ്ങളുമായാണ് നിന്നെക്കുറിച്ച് ഇറാനി കുടുംബത്തിന് പറയാനുള്ളത്. പക്ഷേ നിന്നെക്കുറിച്ച് പറയാനിപ്പോൾ വാക്കുകൾ മതിയാകുന്നില്ല. പിറന്നാൾ ആശംസകൾ ഏക്താ കപൂർ…”.

ഏക്താ കപൂറിന്റെ ടെലിവിഷൻ ഷോയായ ‘ക്യൂംകി സാ ബി കഭി ബഹു തി’ യിൽ അഭിനയിച്ച കാലം മുതൽ തുടങ്ങിയതാണ് സ്മൃതി ഇറാനിയും ഏക്ത കപൂറും തമ്മിലുള്ള സൗഹൃദം.

shortlink

Post Your Comments


Back to top button