
തമിഴ്, മലയാളം, ഹിന്ദി തുടങ്ങി എല്ലാ സിനിമകളിലും താരപുത്രന്മാരുടെ കാലമാണിപ്പോള്‍. തെലുങ്ക് സിനിമാതാരം ആയിരുന്ന ശ്രീഹരിയുടെ മകൻ അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു. മേഘംഷ് ശ്രീഹരിയാണ് രാജ്‌ദൂത് എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേയ്ക്ക് കടന്നു വരുന്നത്. കാർത്തിക്, അർജ്ജുൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത് .
തെലുങ്കിലും കന്നഡയിലുമായി ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു ശ്രദ്ധേയനായ നടനാണ് ശ്രീഹരി .9 ഒക്ടോബർ 2013 ന് അദ്ദേഹം വിടവാങ്ങി. ലക്ഷ്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം .എൽ .വി .സത്യനാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. വെങ്കട്ട് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിദ്യാ സാഗർ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്
Post Your Comments