വിവാദങ്ങളില്‍ നിറഞ്ഞുനിന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തുവിടാനിരിക്കെ ആരാധകര്‍ക്ക് ആവേശമായി മമ്മൂട്ടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.
2009ല്‍ പുറത്തെത്തിയ ‘കേരളവര്‍മ്മ പഴശ്ശിരാജ’യ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചരിത്ര സിനിമയാണ് മാമാങ്കം. മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
കാവ്യ ഫിലിംസിന്‍റെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി ഒരുക്കുന്ന ചിത്രമാണ് മാമാങ്കം. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്.
Post Your Comments