BollywoodLatest NewsUncategorized

നടി സൗന്ദര്യയുടെ മുറിയില്‍ അതിഥിയുടെ അതിക്രമം; വീഡിയോ വൈറല്‍

ഈ സമയത്തെല്ലാം താന്‍ ഭയന്ന് അലറി വിളിച്ചെങ്കിലും 'കക്ഷി' അതൊന്നും മൈന്‍ഡ് ചെയ്തില്ല

തന്റെ മുറിയില്‍ അതിക്രമിച്ചു കയറിയ അതിഥിയുടെ പ്രവര്‍ത്തികള്‍ പങ്കുവച്ചു നടി സൗന്ദര്യ ശര്‍മ്മ. അതിക്രമിച്ചു കയറിയ വാനരന്റെ വിക്രിയകള്‍ പകര്‍ത്തിയ വീഡിയോ കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

മുറിയില്‍ കയറിയ കുരങ്ങന്‍ മുറിയിലെ ഭക്ഷണസാധനങ്ങളെല്ലാം എടുത്തുകഴിക്കുന്നു. തുടര്‍ന്ന് ബാഗിലെ സാധനങ്ങളെല്ലാം പുറത്തിട്ട് തിരയുന്നു. തുടര്‍ന്ന് മേശപ്പുറത്തെ പഴങ്ങളും എടുത്ത് കഴിക്കുന്നു. എന്നാല്‍ ബ്രേക്ക് ഫാസ്റ്റിന് ശേഷവും കുരങ്ങന്‍ മുറി വിട്ട് പുറത്തുപോകാന്‍ കൂട്ടാക്കിയില്ല. ബെഡ്ഡില്‍ കയറി നല്ല ഉറക്കവും പാസ്സാക്കിയശേഷമാണ് ‘കക്ഷി’ മുറി വിട്ടുപോയത്.

ഈ സമയത്തെല്ലാം താന്‍ ഭയന്ന് അലറി വിളിച്ചെങ്കിലും  അതൊന്നും  ശ്രദ്ധിക്കാതെ തന്റെ ജോലി തുടരുന്ന  കുരങ്ങന്റെ പ്രവൃത്തികള്‍ താന്‍ റെക്കോഡ് ചെയ്യുകയായിരുന്നുവെന്നും നടി സൗന്ദര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button