സിനിമ അവര്‍ നന്നായി തന്നെ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്കറിയില്ല ഞാന്‍ ഈ സിനിമ എങ്ങനെ കണ്ടുതീര്‍ക്കും എന്ന്. എനിക്കിത് വെറും സിനിമയല്ലല്ലോ, സജീഷ് പറയുന്നു. ഇന്ന് വൈറസിന്റെ റിലീസായതുകൊണ്ട് രാവിലെ ഏഴ് മണിക്ക് പേരാമ്പ്ര അലങ്കാര്‍ തിയേറ്ററില്‍ വൈറസ് എന്ന ചിത്രത്തിന്റെ ഫാന്‍സ് ഷോയ്ക്കുള്ള ആദ്യ ടിക്കറ്റും കൈമാറിയാണ് സജീഷ് എറണാകുളത്തേക്ക് ട്രെയിന്‍ കയറിയത്. ‘വൈകുന്നേരം ആറ് മണിക്ക് ശേഷം ടീം വൈറസിനൊപ്പം എറണാകുളത്ത് വച്ചാണ് സിനിമ കാണുന്നത്.
കേരളത്തെ ആകെ ഭീതിയിലേക്ക് തള്ളിവിട്ട ആ നിപ കാലം സംവിധായകന് ആഷിഖ് അബു വെളളിത്തിരയിലേക്ക് പകര്‍ത്തിയപ്പോള്‍ ലിനിയുടെ വേഷത്തില്‍ എത്തുന്നത് നടി റിമ കല്ലിങ്കലാണ്. ‘ചിത്രീകരണത്തിന്റെ സമയത്തും ട്രെയിലര്‍ പുറത്തിറങ്ങിയതിനു ശേഷവുമെല്ലാം ഞാന്‍ റിമ കല്ലിങ്കലുമായി സംസാരിച്ചിരുന്നു. ട്രെയിലറില്‍ ആ വേഷത്തില്‍ റിമയെ കണ്ടപ്പോള്‍ ശരിക്കും ലിനിയെ പോലെ തന്നെ ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു. ട്രെയിലര്‍ കണ്ടപ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ തോന്നിയിരുന്നു. സിനിമ കണ്ടിട്ട് ബാക്കി അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്നും സജീഷ് പറയുന്നു.
Post Your Comments